തിരൂർ: ഭാരതപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ കേസിലെ പ്രതി തിരൂർ പോലീസിന്റെ പിടിയിലായി. കൊടക്കൽ സ്വദേശി പെരുമാൾ പറമ്പിൽ സൈനുദ്ദീൻ (43) ആണ് അറസ്റ്റിലായത്. തിരൂർ, കുറ്റിപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണിയാൾ.
മണൽക്കടത്ത് കേസിലെ പ്രതി അറസ്റ്റിൽ :
