വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

വയനാട് : വൈത്തിരിയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. വൈത്തിരി കണ്ണാടിച്ചോല സ്വദേശിയും സിപിഐഎം പ്രവർത്തകനുമായ എസ് മനോജ് ആണ് അറസ്റ്റിലായത്. 2023 ഓ​ഗസ്റ്റ് മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയുമായുണ്ടായിരുന്ന മുൻപരിചയം മുതലാക്കിയാണ് പ്രതി പീഡിപ്പിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക് നിർബന്ധിച്ച് കൊണ്ടുവരികയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം അധ്യാപകരോട് തുറന്നുപറഞ്ഞത്. സ്‌കൂൾ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

മുൻ ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി അംഗവും സജീവ സിപിഐഎം പ്രവർത്തകനുമാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →