സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടൻ ഉണ്ടാവില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷത്തേക്കേ ചാർജ്ജ് വർദ്ധനവ് ഉണ്ടാവാൻ സാധ്യതയുള്ളൂവെന്നും മഴയുടെ അളവ് കൂടുകയാണെങ്കിൽ നിരക്ക് വർധന ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പുനഃസംഘടനാ സംബന്ധിച്ച ചർച്ചയെ നടന്നിട്ടില്ല … ഇപ്പോൾ അതിനെക്കുറിച്ചല്ല എൽഡിഎഫ് ചിന്തിക്കുന്നതെന്നും പുനഃസംഘടനാ വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →