ഡോളി’യുടെ സൃഷ്ടാവ്ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

ലണ്ടന്‍: ക്ലോണിങ്ങിലൂടെ ജോളി എന്ന പേരില്‍ ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിനു നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മട്ട് 79-ാം വയസ്സില്‍ അന്തരിച്ചു. അദ്ദേഹം ജോലി ചെയ്തിരുന്ന എഡിന്‍ബര്‍ഗ് സര്‍വകലാശാലയാണ് മരണവിവരം സ്ഥിരീകരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹം പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. 1996 -ലാണ് ലോകത്തെ തന്നെ ഞെട്ടിച്ച കണ്ടുപിടിത്തവുമായി ഇയാന്‍ വില്‍മുട്ട് ലോകത്തിനു മുന്നില്‍ പ്രശസ്തനായത്. അന്ന് വരെ മനുഷ്യന്റെ ഭാവന മാത്രയായി കരുതിയിരുന്ന ‘കോണിംഗ്’ ആദ്യമായി വിജയകരമായി പരീക്ഷിച്ചുകൊണ്ട് പുതിയൊരു ജീവിയുടെ സൃഷ്ടിക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചത് ലോകം അത്ഭുതത്തോടെ കേട്ടു. ഡോളി ചെമ്മരിയാട് അങ്ങനെ ഭൂമിയില്‍ പിറന്നുവീണു.
പക്ഷേ, ഡോളിയുടെ ജനനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ജൈവ ധാര്‍മ്മികതയെ നിരാകരിക്കുന്നതാണ് ഡോളിയുടെ ജനനത്തിന് പിന്നിലെ ശാസ്ത്രമെന്ന് വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മനുഷ്യ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.
1996-ല്‍ സ്‌കോട്ട്ലന്‍ഡിലെ അനിമല്‍ സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിന്റെയും ഇയാന്‍ വില്‍മട്ടിന്റെയും നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഡോളി ജനിക്കുന്നത്. 1995-ല്‍ മേഗന്റെയും മൊറാഗിന്റെയും ജനനത്തിലേക്ക് വഴി തെളിച്ച ശാസ്ത്രപരീക്ഷണങ്ങളാണ് ഡോളിയുടെ ജനനത്തിലേക്ക് നയിച്ചത്. വ്യത്യസ്ത കോശങ്ങളില്‍ നിന്ന് വിജയകരമായി ക്ലോണ്‍ ചെയ്ത ആദ്യത്തെ സസ്തനികള്‍ മേഗന്‍, മൊറാഗ് എന്നീ രണ്ട് വളര്‍ത്ത് ആടുകളാണ്. എന്നാല്‍, പ്രായപൂര്‍ത്തിയായ ഒരു സോമാറ്റിക് സെല്ലില്‍ നിന്ന് വിജയകരമായി ക്ലോണ്‍ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായി ഡോളി എന്ന ആട് മാറി. പരീക്ഷണങ്ങള്‍ പിന്നീട് ആദ്യത്തെ ക്ലോണ്‍ ചെയ്തതും ട്രാന്‍സ്‌ജെനിക് മൃഗവുമായ പോളി എന്ന ആടിന്റെ ജനനത്തിന് കാരണമായി. ഈ പരീക്ഷണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാന്‍ വില്‍മുട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →