ഒടുവില്‍റുബിയാലസ്രാജിവച്ചു

മാഡ്രിഡ്: കിസ് ഗേറ്റ് വിവാദത്തില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലസ് രാജിവച്ചു. വനിതാ ലോകകപ്പ് വിജയത്തിന്റെ മെഡല്‍ദാനചടങ്ങിനിടെ സ്പാനിഷ് താരം ജെന്നി ഹെര്‍മോസയെ സമ്മതമില്ലാതെ ചുണ്ടില്‍ ചുംബിച്ച സംഭവമാണ് റുബിയാലസിന്റെ രാജയില്‍ എത്തിയത്. രാജിവയ്ക്കാതെ ഏറെനാള്‍ റുബിയാലസും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനും ന്യായങ്ങളുമായി പിടിച്ചുനിന്നത് രാജ്യാന്തരതലത്തില്‍ തന്നെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫിഫ റുബിയാലസിനെ സസ്‌പെന്‍ഡ് ചെയ്തിട്ടും രാജിവയ്ക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല.
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനുപുറമെ വ്യാഴാഴ്ച ഹെര്‍മോസ കേസ് നല്‍കിയതോടെ റുബിയാലസ് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. യുഫേഫ വൈസ് പ്രസിഡന്റ് സ്ഥാനവും റുബിയാലസ് ഒഴിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →