അലാസ്ക : കടലിന്റെ അടിത്തട്ടിൽ മുട്ടയുടെ ആകൃതിയിലുള്ള ഒരു ഗോൾഡൻ ഷെൽ കണ്ടെത്തി. പസിഫിക് സമുദ്രത്തിന്റെ ഭാഗമായ ഗൾഫ് ഓഫ് അലാസ്കയിലാണ് സ്വർണ മുട്ട കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തിനടിയിൽ കണ്ടെത്തിയ സ്വർണമുട്ട ശാസ്ത്രലോകത്തെയാകെ കൺഫ്യൂഷനിലാക്കിയിരിക്കുകയാണ്.
നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫിയറിക്ക് അഡ്മിനിസ്ട്രേഷന്റെ മറൈൻ ബയോളജിസ്റ്റുകളാണ് ഈ നിഗൂഢമായ ‘സ്വർണ്ണമുട്ട’യുടെ കണ്ടെത്തലിനു പിന്നിൽ. 2023 ആഗസ്റ്റ് 30 നാണ് ഇത് ആദ്യമായി കണ്ടെത്തിയത്, അത് എന്താണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരികയാണ്.
