ഇടുക്കി രാജകുമാരിയിലെ ബീവറേജ് ഔട്ട്ലെറ്റിൽ ഇപ്പോൾ വിജിലൻസ് റെയ്‌ഡ് നടന്നു കൊണ്ടിരിക്കുന്നു.കോട്ടയം റെയ്‌ഞ്ച് വിജിലൻസ് ഡി വൈ എസ് പി; പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് രാജകുമാരിയിൽ ഇപ്പോൾ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നത്.വൈകിട്ട് ഏഴിന് തുടങ്ങിയ പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.
ഈ ഔട്‍ലെറ്റിനെ കുറിച്ച് വ്യാപകമായ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇവിടം നിരീക്ഷിച്ചു വരികയായിരുന്നു.അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെയാണ് മദ്യം നൽകിയത്.110 രൂപാ വിലയുള്ള ബിയറിന് ഇവിടെ വാങ്ങിയിരുന്നത് 140 രൂപയായിരുന്നു.ഈ ക്രമക്കേടും പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.9 നു കട ക്ളോസ് ചെയ്യുമ്പോഴുള്ള അധിക തുക കണക്കു കൂട്ടുകയാണ് വിജിലൻസ് സംഘം ഇപ്പോൾ.
കുറഞ്ഞ മദ്യം ചോദിച്ചു വരുന്നവർക്ക് അത് നൽകാതെ കൂടിയ വിലയുടെ ചില പ്രത്യേക കമ്പനികളുടെ മദ്യം വിറ്റു വരുന്നത് വിജിലൻസ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.കമീഷൻ കൂടുതൽ ലഭിക്കുന്ന കമ്പനികളുടെ മദ്യമാണ് ഇവർ ശുപാർശ ചെയ്യുന്നതെന്നും വ്യാപക പരാതി ലഭിച്ചിരുന്നു.കട ക്ളോസ് ചെയ്യുന്ന രാത്രി 9 നു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.