താനൂർ-തെയ്യാല റെയിൽവേ മേൽപ്പാലം നിർമാണം: മന്ത്രിയുടെ വിശദീകരണം ശരിയല്ല -ജനകീയസമിതി

താനൂർ : നിർമാണത്തിലിരിക്കുന്ന താനൂർ-തെയ്യാല റെയിൽവേ മേൽപ്പാലത്തെ ദേവധാർ പാലം നിർമാണത്തോട് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉപമിച്ചത് ശരിയായില്ലെന്ന് മേൽപ്പാലം നിർമാണ ജനകീയസമിതി. കഴിഞ്ഞദിവസം മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ തെയ്യാല മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ദേവധാർ പാലം ഏഴുവർഷംകൊണ്ടാണ് പൂർത്തീകരിച്ചതെന്നാണ് മന്ത്രി പ്രതികരിച്ചത്.

വർഷങ്ങൾക്കുമുൻപ് ഘട്ടംഘട്ടമായി തുക അനുവദിച്ച് നിർമിച്ച ദേവധാർ പാലവും ഇരുപത്തെട്ടരക്കോടി ചെലവഴിച്ച് ആധുനികരീതിയിൽ നിർമിക്കുന്ന തെയ്യാല മേൽപ്പാലവും തമ്മിൽ താരതമ്യം സാധ്യമല്ല.

ബദൽ റോഡുകൾ സഞ്ചാരയോഗ്യമാക്കാതെയും ഒരു വാണിജ്യനഗരത്തെ ഒറ്റപ്പെടുത്തിയുമാണ് തെയ്യാല മേൽപ്പാലം നിർമാണം വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നത്.

മേൽപ്പാലം നിർമാണം ആരംഭിച്ചപ്പോൾ 12 മാസം കൊണ്ട് പൂർത്തീകരിക്കുന്ന ഉയർന്ന സാങ്കേതിക നിർമാണ രീതിയാണ് ഉപയോഗിക്കുന്നതെന്നായിരുന്നു അധികാരികളുടെ അവകാശവാദം. സിൽവർ ലൈനിന്റെ പേരുപറഞ്ഞ് സംസ്ഥാന സർക്കാർ മേൽപ്പാലത്തിന്റെ നിർമാണം ഇടക്കാലത്ത് നിർത്തിവെപ്പിച്ചതും കരാറുകാരുടെ അനാസ്ഥയും നിർമാണം തടസ്സപ്പെടാൻ കാരണമായിട്ടുണ്ടെന്നും ജനകീയസമിതി യോഗം അഭിപ്രായപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →