.കാസർഗോഡ് : തലശേരി-മാഹി ബൈപ്പാസിൽ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. സംഭവത്തിൽ ആറു വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഉത്രാട ദിനത്തിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസുപ്രകടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിച്ചു.
വിവിധ കോളേജുകളിലെ വിദ്യാർഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. മാങ്ങാട്-കവിയൂർ ഭാഗത്താണ് കാറിലും ബൈക്കിലുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. പ്രദേശത്തെ സ്കൂൾ വിദ്യാർഥകളും വാഹനത്തിലുണ്ടായിരുന്നു. വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി വാഹനങ്ങൾ വാടകയ്ക്കെടുത്താണ് ഓണാഘോഷം എന്ന പേരിലാണ് തെരുവിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ആറു വാഹനങ്ങൾക്കെതിരെ പിഴയീടാക്കുകയും മോഡിഫിക്കേഷൻ നടത്തിയ നാലു വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്

