.തൃശൂരിലെ പുലിക്കളി സംഘത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പ് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.. ഇത്തവണ 2023 സെപ്റ്റംബർ 1 നാണ് പുലികളി നടക്കുക. 5 ടീമുകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
അതേസമയം പുലിക്കളിക്കു നൽകുന്ന സഹായം 2.5 ലക്ഷം രൂപയാക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ 2022ലെ പുലിക്കളി കഴിഞ്ഞ് 11 മാസം പിന്നിട്ടിട്ടും ടൂറിസം സഹായധനം വിതരണം ചെയ്തിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം 2023 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നു വരെ തേക്കിൻകാട് മൈതാനിയിലാണ് നടക്കുക.
സാംസ്കാരിക തനിമയായ പുലിക്കളിക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

