സ്പാനിഷ് ഫുട്‌ബോൾ മേധാവി ലൂയിസ് റൂബിയാലെസിനെ സസ്‌പെൻഡ് ചെയ്ത് ഫിഫ.

.സ്പാനിഷ് ഫുട്‌ബോൾ മേധാവി ലൂയിസ് റൂബിയാലെസ് ഫിഫ സസ്‌പെൻഡ് ചെയ്തു. അച്ചടക്ക സമിതിയാണ് ദേശീയ ഫിഫയുടെ അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും റൂബിയാലെസിനെ സസ്‌പെൻഡ് ചെയ്തത്. 2023 ഓഗസ്റ്റ് 26 മുതൽ 90 ദിവസത്തേക്കാണ് സസ്പെൻഷൻ. സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോയെ അനുവാദമില്ലാതെ ചുംബിച്ചതാണ് വിവാദമായത്. ലോകകപ്പ് ഫൈനലിലെ വിജയാഘോഷത്തിനിടെ റൂബിയാലെസ് ജെന്നിഫർ ഹെർമോസോയുടെ ചുണ്ടിൽ ബലമായി ചുംബിക്കുകയും വനിതാ താരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ ബലമായി സ്പർശിക്കുകയും ചെയ്യുകയായിരുന്നു.

ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ഫിഫ പ്രസ്താവനയിൽ പറയുന്നു.

. സംഭവത്തിൽ 46കാരനായ റൂബിയാലെസ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്റെ (ആർഎഫ്ഇഎഫ്) പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച രാജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുമുണ്ട്. അതേസമയം പരസ്പര സമ്മതത്തോടെയാണ് ഹെർമോസോയെ ചുംബിച്ചതെന്ന് വെള്ളിയാഴ്ച വിളിച്ചുചേർത്ത സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ജനറൽ അസംബ്ലിയിൽ റൂബിയാലെസ് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ അനുവാദമില്ലാതെയാണ് റൂബിയാലെസ് ചുംബിച്ചതെന്ന് താരം വ്യക്തമാക്കി.

സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സ്‌പെയിനിലെ വനിതാ ലീഗുകൾ, പുരുഷന്മാരുടെ ലാ ലിഗ ക്ലബ്ബുകൾ, കൂടാതെ അന്തർദ്ദേശീയ തലങ്ങളിൽ നിന്നും വിമർശനമുയർന്നു. സ്‌പെയ്‌നിലെ വനിതാ ഫുട്‌ബോൾ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാൻ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണൽ സ്‌പോർട്‌സ് കൗൺസിലിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →