ലക്ഷ്യാ സെന്നും പ്രണോയിയും മൂന്നാം റൗണ്ടില്‍
കോപ്പണ്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു തോറ്റ് പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന് താരം നസോമി ഒക്കുഹാരയോട് അടിയറവ് പറഞ്ഞാണ് താരം ടൂര്‍ണമെന്റില്‍നിന്ന് പുറത്തായത്. കരിയറില്‍ ആദ്യമായാണ് സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. സ്കോര്‍: 14-21, 14-21.
പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്.പ്രണോയും ലക്ഷ്യ സെന്നും മൂന്നാം റൗണ്ടിലെത്തി. ഇന്തോനേഷ്യന്‍ താരത്തെ കീഴടക്കിയാണ് എച്ച്.എസ് പ്രണോയ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. കൊറിയന്‍ താരത്തെ മറികടന്നാണ് ലക്ഷ്യാ സെന്നിന്റെ മുന്നേറ്റം.
ഡബിള്‍സ് വിഭാഗത്തില്‍ കിരീടപ്രതീക്ഷയോടെ ഇറങ്ങുന്ന ഇന്ത്യന്‍ ജോഡികളായ സാത്വിക്-ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ഇറങ്ങും. വനിതകളില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിനും ഇന്ന് കളിയുണ്ട്.
ഡെന്മാര്ക്കിലെ കോപ്പണ്ഹേഗിലാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

