10 പേരായി ചുരുങ്ങിയിട്ടുംആര്‍സണലിനു ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ആര്‍സണല്‍. ക്രിസ്റ്റല്‍ പാലസിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സ് കീഴടക്കിയത്. അവസാന 35 മിനുട്ട് 10 പേരായി ചുരുങ്ങിയിട്ടും ആര്‍സണല്‍ ജയം കൈവിട്ടില്ല. തുടക്കം മുതല്‍ പാലസിനുമേല്‍ ആധിപത്യം പുലര്‍ത്തിയ ആര്‍സണല്‍ രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിന്റെ പെനാല്‍ട്ടി ഗോളിലാണ് ജയിച്ചുകയറിയത്. 67-ാം മിനുട്ടില്‍ തകാറിരോ തോമിയാസു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരിലേക്ക് ചുരുങ്ങിയെങ്കിലും ബാക്കി സമയം ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ഗണ്ണേഴ്‌സിന്റെ പ്രതിരോധത്തിനായി.
ആര്‍സനലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പെട്ടെന്ന് തന്നെ എടുത്ത മാര്‍ട്ടിനെല്ലി പന്ത് ഗോള്‍പോസ്റ്റിനു മുന്നില്‍ എഡിക്കു നീട്ടി. മുന്നോട്ട് ഓടിക്കയറിയ എഡിയെ ഗോള്‍ കീപ്പര്‍ ജോണ്‍സ്റ്റോണ്‍ വീഴ്ത്തിയതിന് ആര്‍സണലിന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചു. പെനാല്‍ട്ടി സ്‌പോട്ടില്‍നിന്ന് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് അനായാസം ലക്ഷ്യം കണ്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →