താനൂരിൽ നഴ്സിങ് കോളേജ്

താനൂർ : താനൂരിൽ പുതിയ നഴ്സിങ് കോളേജ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മണലിപ്പുഴ ജനകീയാരോഗ്യകേന്ദ്രം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒന്നാംഘട്ടത്തിൽ 40 വിദ്യാർഥികൾക്ക് പഠനത്തിനുള്ള സൗകര്യമൊരുക്കും. നാലു വർഷത്തിനകം 400 സീറ്റുകളുള്ള ഏറ്റവും വലിയ നഴ്സിങ് കോളേജായി മാറ്റുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
താനൂർ നിയോജകമണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നഴ്സിങ് കോളേജിലെ വിദ്യാർഥികളുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജ്ന പലേരി, അഷ്കർ കോറാട്, ഡോ. ജാനിഫ് കറുമണ്ണിൽ, ഡോ. ഹനീഫ, കെ.ടി.എസ്. ബാബു, ഹംസക്കുട്ടി ഹാജി, വി.പി. വാസു എന്നിവർ സംസാരിച്ചു.

പരേതനായ തൊട്ടിയിൽ കൊല്ലഞ്ചേരി ആലി ഹാജിയുടെ ഭാര്യ മങ്കട കദീസുമ്മ സൗജന്യമായി നൽകിയ സ്ഥലത്താണ് ആലിഹാജിയുടെ പേരിലുള്ള ജനകീയാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. ആലിഹാജിയുടെ മക്കളായ ടി.കെ. മരയ്ക്കാർ, ടി.കെ. മാനു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വിദ്യാർഥികൾക്ക് പഠനത്തിനുള്ള സൗകര്യമൊരുക്കുംനടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാൻ  മണലിപ്പുഴ ആലിഹാജി സ്മാരക ജനകീയാരോഗ്യകേന്ദ്രം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുതു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →