അരിക്കൊമ്പൻ ഗണപതി ഭഗവാന്‍റെ രൂപം; ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാൻ ഏതറ്റം വരെയും പോകും: വാവ സുരേഷ്

അരിക്കൊമ്പൻ ഗണപതി ഭഗവാന്‍റെ രൂപം; ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാൻ ഏതറ്റം വരെയും പോകും: വാവ സുരേഷ്

തിരുവനന്തപുരം:ജനാവസമേഖലയിലിറങ്ങി ഭീതിപടർത്തിയതിനെത്തുടർന്ന് വനംവകുപ്പ് പിടികൂടി നാട് കടത്തിയ കാട്ടാന അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി വാവാ സുരേഷ്. അരിക്കൊമ്പനെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് നിവദേനം നൽകുമെന്നും വാവ സുരേഷ് പറഞ്ഞു. അരിക്കൊമ്പന് ആയുരാരോഗ്യസൗഖ്യങ്ങളേകാന്‍ പഴവങ്ങാടിയില്‍ കൂട്ടപ്രാർഥന നടന്നിരുന്നു. ഇതിൽ പങ്കെടുത്താണ് വാവ സുരേഷിന്‍റെ പ്രതികരണം.അരിക്കൊമ്പനുവേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് വാവ സുരേഷ് പറയുന്നത്. അരിക്കൊമ്പനെ തിരികെയെത്തിക്കുന്നതിനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും പതിനാലായിരത്തോളം ഒപ്പുകൾ ശേഖരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →