ഇന്ന് വിനായക ചതുർത്ഥി. മഹാദേവന്റെയും പാർവ്വതി ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനം
ഗണപതിയുടെ ജന്മനക്ഷത്രം ചതുർത്ഥി ആയതിനാൽ അത്തം ചതുർത്ഥി എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്.ഉത്തരേന്ത്യയിലാണ് വിനായക ചതുർത്ഥി ആഘോഷം കൂടുതലായി കാണപ്പെടുന്നത്. വിനായക ചതുർതഥി ദിവസം വ്രതം എടുത്ത് ഗണേശ പൂജ ചെയ്താൽ അഭിഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം . 14 ചതുർത്ഥി വ്രതങ്ങളാണ് ഉളളത്. ഇതിൽ ഏറ്റവും പ്രാധാന്യമുളളത് വിനായക ചതുർത്ഥി ആണ്.
ചതുർത്ഥി ദിവസം ഗണപതി ഹോമം നടത്തുന്നത് ഐശ്വര്യപ്രദമാണ്. അഷ്ടദ്രവ്യങ്ങൾ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാൽ അതിന്റെ ഗുണം ഒരു വർഷക്കാലം നിലനിൽക്കുമെന്ന് വിശ്വാസം