തിരൂർ : ദീർഘദൂര തീവണ്ടികളായ കൊച്ചുവേളി-ചണ്ഡിഗർ സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12217/12218), തിരുനൽവേലി-ജാം നഗർ എക്സ്പ്രസ് (19577/19578) എന്നീ തീവണ്ടികൾക്കുകൂടി തിരൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേയുടെ അറിയിപ്പ് ലഭിച്ചതായി ഇ.ടി. മുഹമ്മദ്ബഷീർ എം.പി. അറിയിച്ചു. സ്റ്റോപ്പ് അനുവദിച്ച റെയിൽവേ വകുപ്പ് മന്ത്രിക്ക് എം.പി. നന്ദി അറിയിച്ചു
രണ്ടു തീവണ്ടികൾക്കുകൂടി തിരൂരിൽ സ്റ്റോപ്
