വിടവാങ്ങല്‍ പ്രസംഗം, അടുത്ത തവണ പതാകയുയര്‍ത്തുക സ്വന്തം വീട്ടില്‍; മോദിക്കെതിരെ പ്രതിപക്ഷം

ചെങ്കോട്ടയില്‍ നടത്തിയത് മോദിയുടെ വിടവാങ്ങല്‍ പ്രസംഗമാണെന്ന് ആം ആദ്മി പാര്‍ട്ടി. അടുത്ത വര്‍ഷം മോദി പതാക ഉയര്‍ത്തുന്നത് സ്വന്തം വസതിയിലായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്ത തവണത്തെ സ്വാതന്ത്ര്യ ദിനത്തിലും താന്‍ തന്നെ ചെങ്കോട്ടയില്‍ പതാകയുയര്‍ത്തുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്നുയര്‍ന്നത്.

അടുത്ത തവണ ചെങ്കോട്ടയിലിരുന്ന് മോദി മറ്റൊരു പ്രധാന മന്ത്രിയുടെ പ്രസംഗം കേള്‍ക്കേണ്ടി വരുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. രാജ്യത്തെ വികസനം ഒമ്പത് വര്‍ഷം കൊണ്ട് സംഭവിച്ചതാണെന്നാണ് ചിലര്‍ തെറ്റിദ്ധരിക്കുന്നതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ലിമെന്റിനു അകത്തും പുറത്തും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അടുത്ത വര്‍ഷം മോദി പതാക ഉയര്‍ത്തുന്നത് സ്വന്തം വസതിയിലായിരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ചെങ്കോട്ടയില് നടന്ന ചടങ്ങ് ബഹിഷ്‌കരിച്ച ഖാര്‍ഗെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തത്.ഹിന്ദു രാഷ്ട്ര ചിന്തകള്‍ രാജ്യത്ത് നിലനില്‍ക്കുന്നതായും രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഈ സ്വാതന്ത്ര്യ ദിനത്തിലെ സന്ദേശമെന്നും ഡല്‍ഹി എ കെ ജി ഭവനില്‍ പതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →