യുപിയിൽ മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു

മകളെ തോളിലേറ്റി നടന്നുപോകുന്നതിനിടയിൽ യുവാവിന് അക്രമികളുടെ വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ഷാജഹാന്‍പുര്‍ സ്വദേശി ഷോയെബി(30) നാണ് വെടിയേറ്റത്. കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിന് നേരെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷാജഹാൻപൂരിലെ വീട്ടിൽ നിന്ന് മകളോടൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. വെടിയേറ്റ് ഷോയെബും മകളും താഴെ വീണതോടെ അക്രമിസംഘം രക്ഷപെട്ടു.

യുവാവിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഒന്നരവയസ്സുകാരിയായ മകള്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പ്രതികളിലൊരാൾ ഷോയെബിന്റെ ബന്ധുവാണെന്നും വിവാഹത്തെത്തുടർന്നുണ്ടായ വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →