നൽകാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയെന്ന് ആരോപണം. .

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ , മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ 1.72 കോടി രൂപ കൈപ്പറ്റിയതായി ആദായനികുതി റിപ്പോർട്ട്. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന് വിവാദം.
ഇടപാട് നിയമവിരുദ്ധമാണെന്ന് ആദായനികുതി തർക്കപരിഹാര ബോർഡിന്റെ വിലയിരുത്തൽ. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണ് യാതൊരു സേവനവും നൽകാതെ പണം നൽകിയിരിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം ആരോപണം തള്ളി സിഎംആർഎൽ. വീണാ വിജയന് നൽകിയത് മാസപ്പടിയല്ലെന്നും കൺസൾട്ടൻസി ഫീസാണെന്നും സിഎംആർഎൽ ജനറൽ സെക്രട്ടറി അജിത്ത് കർത്ത പ്രതികരിച്ചു.മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നിലവിൽ രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമാണെന്നും അജിത്ത് കർത്ത വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടല്ല കരാർ നൽകിയതെന്നും സിഎംആർഎൽ വിശദീകരണം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നും കമ്പനിക്ക് ആവശ്യമായ സാഹചര്യത്തിൽ മാത്രമാണ് കൺസൾട്ടൻസിയുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതായി വരുന്നുള്ളൂ എന്നും അങ്ങനെ ഒരു സാഹചര്യം ആവശ്യമായി വരാത്തതുകൊണ്ടാണ് കൾസൾട്ടൻസി സേവനം ഉപയോഗിക്കാത്തതെന്ന് സിഎംആർഎൽ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →