17 വയസുകാരന് നേരെ ലൈംഗിക അതിക്രമം; 42 കാരൻ പിടിയിൽ.

തിരുവല്ല: കെ.എസ്.ആർ.ടി.സി ബസ്സിനുള്ളിൽ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം. 2023 ഓ​ഗസ്റ്റ് 8 ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ പനയ്ക്കര വീട്ടിൽ പി.കെ. ഷിജു (42) തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിൽ ആണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. ആയൂരിൽ നിന്ന് ബസിൽ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിയെയാണ് ഷിജു ഉപദ്രവിച്ചത്.

അടൂരിൽ നിന്നും ബസ്സിൽ കയറിയ ഇയാൾ വിദ്യാർഥിക്കൊപ്പം ഒരേ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അൽപ സമയം കഴിഞ്ഞപ്പോൾ മുതൽ ഷിജു വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചു. ഇയാളുടെ പ്രവൃത്തികൾ സഹിക്കാനാവാതെ വന്നതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാർത്ഥി ബഹളംവച്ചു. ഇതോടെ ബസ്സിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ചു. തുടർന്ന് ബസ് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയപ്പോൾ പൊലീസിന് കൈമാറുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →