എപ്പാൾ ഹൈസ്കൂളിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ധിച്ചതായി പരാതി

എപ്പാൾ ഹൈസ്കൂളിൽ റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർത്ഥിയെ മർദ്ധിച്ചതായി പരാതി

ചങ്ങരംകുളം:റാഗിങ്ങിന്റെ പേരിൽ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ വിദ്യാർത്ഥിയെ മർദ്ധിച്ചതായി പരാതി.പള്ളിക്കര സ്വദേശി പള്ളത്ത് വാരിയത്ത് ഷാഹിനെയാണ് മർദ്ധനമേറ്റ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയായ ഷാഹിനെ ഇതെ സ്കൂളിലെ 30 ഓളം വരുന്ന പ്ളസ്ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിച്ചെന്നാണ് പരാതി.ബുധനാഴ്ച വൈകിയിട്ട് മൂന്നരയോടെ സ്കൂൾ വിട്ട് പുറത്തിറങ്ങിയ ഷാഹിനെ സീനിയർ വിദ്യാർത്ഥികൾ ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിക്കുകയായിരുന്നു.അനുസരിക്കാതെ വന്നതോടെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിച്ചു.സ്കൂളിൽ അധ്യാപകരോട് പരാതി അറിയിച്ച ഷാഹിൻ വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.റാഗിങ്ങിന്റെ പേരിൽ ഷാഹിനെ മർദ്ധിച്ച വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →