സ​ഞ്ജു​വി​ന് ഇന്ന് അഗ്നിപരീക്ഷ

ട്രി​നി​ഡാ​ഡ്: ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഏ​ക​ദി​നം ഇ​ന്ന്. ട്രി​നി​ഡാ​ഡി​ലെ ബ്ര​യാ​ന്‍ ലാ​റ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം തു​ട​ങ്ങു​ക. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട സ​ഞ്ജു സാം​സ​ണും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നും ഇ​ന്ന് അ​വ​സ​രം ന​ല്‍കു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലെ ബാ​റ്റി​ങ് പ​രീ​ക്ഷ​ണം അ​മ്പേ പാ​ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ യ​ഥാ​ര്‍ത്ഥ ഇ​ല​വ​നു​മാ​യി ഇ​ന്നു ക​ളി​ക്കാ​നി​റ​ങ്ങും. ക്യാ​പ്റ്റ​നാ​യി രോ​ഹി​ത് ശ​ര്‍മ​യും മു​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ലി​യും മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ തി​രി​ച്ചെ​ത്തും. രോ​ഹി​ത് തി​രി​ച്ചെ​ത്തി​യാ​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​നൊ​പ്പം ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങാ​നാ​ണ് സാ​ധ്യ​ത. ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ലും അ​ര്‍ധ​സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ ഇ​ഷാ​ന്‍ കി​ഷ​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചാ​ല്‍ സ​ഞ്ജു​വി​ന് ഒ​ര​വ​സ​രം കൂ​ടി ല​ഭി​ക്കും. മൂ​ന്നാം ന​മ്പ​റി​ല്‍ വി​രാ​ട് കോ​ലി​യും കി​ഷ​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചാ​ല്‍ സ​ഞ്ജു സാം​സ​ണ്‍ നാ​ലാം ന​മ്പ​റി​ലാ​വും ഇ​റ​ങ്ങു​ക. കി​ഷ​ന്‍ ഇ​ന്നു ക​ളി​ച്ചാ​ല്‍ സ​ഞ്ജു​വി​ന് പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും.

തോ​റ്റാ​ല്‍ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​ത്ത വി​ന്‍ഡീ​സി​ന് മു​മ്പി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് നാ​ണ​ക്കേ​ടു​ണ്ടാ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് ഇ​ന്ത്യ മു​തി​രി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന് അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ടം ന​ല്‍കി​യേ​ക്കും. ഹാ​ര്‍ദ്ദി​ക് പാ​ണ്ഡ്യ ആ​റാം ന​മ്പ​റി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ അ​ക്സ​ര്‍ പ​ട്ടേ​ലി​ന് ഒ​ര​വ​സ​രം കൂ​ടി ന​ല്‍കും. അ​ങ്ങ​നെ വ​ന്നാ​ല്‍, ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് വി​ശ്ര​മം ന​ല്‍കും.

ഷാ​ര്‍ദ്ദു​ല്‍ താ​ക്കൂ​ര്‍ പേ​സ് ഓ​ള്‍ റൗ​ണ്ട​റാ​യി ടീ​മി​ല്‍ തു​ട​രും. കു​ല്‍ദീ​പ് യാ​ദ​വി​ന് പ​ക​രം യു​സ്വേ​ന്ദ്ര ചാ​ഹ​ലും​ഇ​ന്ന് പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. മു​കേ​ഷ് കു​മാ​റും ഉ​മ്രാ​ന്‍ മാ​ലി​ക്കു​മാ​യി​രി​ക്കും ടീ​മി​ലെ മ​റ്റ് ര​ണ്ട് പേ​സ​ര്‍മാ​ര്‍.ഷാ​യി ഹോ​പ്പ് ന​യി​ക്കു​ന്ന വെ​സ്റ്റ് ഇ​ന്‍ഡീ​സ് ടീ​മി​ല്‍ മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​കും ഇ​ന്നി​റ​ങ്ങു​ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →