കടവന്ത്രയിലെ ഹോട്ടലിൽ മാനേജരെ കുത്തിപ്പരുക്കേൽപ്പിച്ചു: പ്രതികൾ മദ്യലഹരിയിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ്

ഡിജെ പാർട്ടിക്ക് എത്തിയവർ ഹോട്ടൽ മാനേജരെ കുത്തി പരിക്കേൽപ്പിച്ചു. കൈയ്ക്ക് കുത്തേറ്റ മാനേജരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേനകത്തി കൊണ്ടാണ് ഡിജെ പാർട്ടിയ്‌ക്കെത്തിയവർ മാനേജരെ കുത്തി പരിക്കേൽപ്പിച്ചത്. . ഡിജെ പാർട്ടിയ്‌ക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കടവന്ത്ര സിഗ്നൽ ജംഗ്ഷനിലുള്ള ആഡംബര ഹോട്ടലായ ഒലിവ് ഡൗൺ ടൗണിൽ 2023 ജൂലൈ 22ന് രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് പിടിയിലായി.

പ്രതികൾ മദ്യലഹരിയിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാനേജരുമായി വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് പ്രതികൾ മാനേജരുടെ കൈയ്ക്ക് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രണ്ടുപേർ പൊലീസ് പിടിയിലായെങ്കിലും മൂന്നാമൻ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്. കൈയ്ക്ക് പരുക്കേറ്റ ഹോട്ടൽ മാനേജർ ആശുപത്രിയിൽ ചികിത്സയിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →