ഗള്‍ഫില്‍ നിന്നും എത്തി, ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

തിരൂര്‍: ഗള്‍ഫില്‍നിന്നു കഴിഞ്ഞദിവസം അവധിക്കുവന്ന യുവാവിന്‍റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനി ജെഎം റോഡിന് സമീപം വാലിപ്പറമ്ബില്‍ ആലിങ്ങല്‍ സുലൈഖയാണ് (36) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ആക്രമണം നടത്തിയ ശേഷം ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ(40) കടന്നുകളഞ്ഞു.

കുളി കഴിഞ്ഞു ശുചിമുറിയില്‍ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്ബുകമ്ബി ഉപയോഗിച്ച്‌ യൂനുസ് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിലത്തുവീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →