റയോ ഡി ജനീറോ: ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി എത്തും. റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അടുത്ത ജൂണില്‍ അവസാനിച്ചശേഷം ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകസ്ഥാനം ഏറ്റെടുക്കും. ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന്‍ (സി.ബി.എഫ്) പ്രസിഡന്റ് എഡ്‌നാല്‍ഡോയാണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. 2024ലെ കോപ്പ അമേരിക്ക ആവും ആഞ്ചലോട്ടി ബ്രസീലിനെ പരിശീലിപ്പിക്കുന്ന ആദ്യ ടൂര്‍ണമെന്റ്. എന്നാല്‍ 2026 ലോകകപ്പ് ബ്രസീലിലെത്തിക്കുക തന്നെയാണ് ആഞ്ചലോട്ടിയുടെയും സി.ബി.എഫിന്റെയും ലക്ഷ്യം.
ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനാകും
