ത്രെഡ്‌സ്’ വൻ ഹിറ്റ്; ഏഴു മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ഉപയോക്താക്കൾ
ജന്നിഫർ ലോപ്പസ്, ഷക്കീറ, ഹ്യൂഗ് ജാക്മാൻ അടക്കമുള്ള സെലിബ്രിറ്റികൾ ത്രെഡ്സിൽ അക്കൗണ്ട് സ്വന്തമാക്കി കഴിഞ്ഞു.

ലോഞ്ച് ചെയ്ത് 7 മണിക്കൂറുകൾക്കുള്ളിൽ 10 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി ത്രെഡ്സ്. ട്വിറ്ററിനു ബദലായി മാർക്ക് സക്കർബർഗിന്‍റെ മെറ്റ അവതരിപ്പിച്ച ത്രെഡ്സ് മണിക്കൂറുകൾക്കുള്ളിൽ സ്വന്തമാക്കിയത്. 10 ദശലക്ഷം ഉപഭോക്താക്കളെ. ജന്നിഫർ ലോപ്പസ്, ഷക്കീറ, ഹ്യൂഗ് ജാക്മാൻ അടക്കമുള്ള സെലിബ്രിറ്റികൾ ത്രെഡ്സിൽ അക്കൗണ്ട് സ്വന്തമാക്കി കഴിഞ്ഞു. 100 രാജ്യങ്ങളിൽ ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ത്രെഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ട്വിറ്ററുമായി സമാനതകൾ ഏറെയാണ് ത്രെഡ്സിന്. റിട്വീറ്റിനു പകരം റീ പോസ്റ്റ് എന്നും ട്വീറ്റ് എന്നതിനു പകരം ത്രെഡ്സ് എന്നുമാണ് ആപ്പിലുള്ളത്. 500 വാക്കുകൾ ആണ് ത്രെഡ്സിലെ വേർഡ്സ് ലിമിറ്റ്. അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ ത്രെഡ്സ് വഴി പങ്കു വയ്ക്കാം. അൺഫോളോ, ബ്ലോക്ക് ഓപ്ഷനുകളും നിലവിൽ ഉണ്ട്. സൗഹൃദ സംഭാഷണങ്ങൾക്കുള്ള തുറന്ന ഇടം എന്ന നിലയിലാണ് ത്രെഡ്സിനെ അവതരിപ്പിക്കുന്നതെന്നാണ് സക്കർബർഗ് പറയുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളവർക്ക് ത്രെഡ്സിൽ നേരിട്ട് അക്കൗണ്ട് ഉണ്ടാക്കാനും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെയെല്ലാം ഫോളോ ചെയ്യാനും സാധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →