വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം: 51-ക്കാരന്‍ അറസ്റ്റില്‍.

ബെംഗളൂരു: വിമാനയാത്രക്കിടെ 13-കാരിക്ക് നേരെ മോശം പെരുമാറ്റം. സംഭവത്തില്‍ 51-ക്കാരന്‍ അറസ്റ്റില്‍. ദോഹ ബെംഗളൂരു ഫ്ലൈറ്റില്‍ വച്ചായിരുന്നു സംഭവം.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ തമിഴ്നാട് സ്വദേശിയായ അമ്മവാസയ് മുരുഗേശനെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ദോഹയിലെ ഒരു സ്വകാര്യ കമ്പനിയില്‍ പിആര്‍ ഓഫീസറാണ് മുരുഗേശന്‍. യാത്രക്കിടെ കുട്ടി മുരുഗേശന്റെ അടുത്താണ് ഇരുന്നത്.

എന്നാല്‍ ഇയാള്‍ കുട്ടിയോട് അനുചിതമായ നിലയില്‍ സ്പര്‍ശിക്കുയായിരുന്നു. ഇതോടെ വിവരം ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും വിമാനത്താവളത്തിലെത്തിയപ്പോള്‍ പോലീസിനു കൈമാറുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →