തൃശ്ശൂർ: 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആറ് പേർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ജോൺ സാമുവൽ, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്സേന, ഡോ. പികെ സുകുമാരൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
വി.ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി’യാണ് മികച്ച് നോവൽ. പി.എഫ് മാത്യൂസിന്റെ ‘മുഴക്കം’ ആണ് മികച്ച ചെറുകഥ. എൻ.ജി ഉണ്ണികൃഷ്ണന്റെ ‘കടലാസ് വിദ്യ’ക്ക് മികച്ച കവിതയ്ക്കുള്ള അവാർഡ് ലഭിച്ചു.
ഡോ.എം.എം ബഷീർ, എൻ പ്രഭാകരൻ എന്നിവർക്കാണ് ഇത്തവണത്തെ അക്കാദമി ഫെല്ലോഷിപ്പ്. ജയന്ത് കാമിച്ചേരിലിന്റെ ഒരു കുമരകംകാരന്റെ ‘കുരുത്തംകെട്ട ലിഖിതങ്ങൾ’ക്കാണ് ഹാസ്യസാഹിത്യത്തിനുള്ള പുരസ്കാരം. വിവർത്തനത്തിനുള്ള പുരസ്കാരം ബോദ്ലേറിലൂടെ വി.രവികുമാറിനും ലഭിച്ചു.
ഡോ.പി പി പ്രകാശൻ, ജി.ബി മോഹൻതമ്പി, ഷൗക്കത്ത്, വിനിൽ പോൾ, പി.പവിത്രൻ, അലീന, അഖിൽ.കെ, വി.കെ.അനിൽകുമാർ എന്നിവർ എൻഡോവ്മെന്റ് അവാർഡുകൾക്ക് അർഹരായി.

