ഫയർസ്റ്റേഷൻ ജീവനക്കാരി കുളത്തിൽ മരിച്ച നിലയിൽ

തൃശൂർ: ഇരിങ്ങാലക്കുട ഫയർസ്റ്റേഷൻ ജീവനക്കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫയർ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടിൽ അലിയുടെ മകൾ നിഫിത (29) യെയാണ് മരണപ്പെട്ടത്.2023 ജൂൺ 29ന് രാവിലെ ഫയർ സ്റ്റേഷനിൽ ജോലിക്കെത്തിയ നിഫിത സുഖമില്ലാത്ത കാരണത്താൽ നേരത്തെ വീട്ടിൽ പോയിരുന്നതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ ജോലി കഴിഞ്ഞ് വീട്ടിൽ എത്തേണ്ട സമയത്തും എത്താതിരുന്നതിനാൽ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർ സ്റ്റേഷനിലെ പാർട്ട് ടൈം ജീവനക്കാരിയാണ്. അമ്മ: സുലേഖ. സഹോദരങ്ങൾ സിബിൽ, അനീന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →