എംഎം മണി എംഎൽഎയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക് : പരിക്കേറ്റ ആളിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കഴക്കൂട്ടം: മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ ആയിരുന്നു അപകടം . കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. പരിക്കേറ്റ് ഏറെനേരം റോഡിൽ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 2023 ജൂൺ 18 ന് രാത്രി പത്തരയോടെ കഴക്കൂട്ടം മിഷൻ ആശുപത്രിക്കു സമീപമായിരുന്നു അപകടം

എം എം മണിയുടെ ഗൺമാനും പരിക്കേറ്റയാളിനോടൊപ്പം ആംബുലൻസിൽ കൂടെ പോയി..എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിലായിരുന്നു റോഡ് മുറിച്ചു കടക്കവെ കാറിടിച്ചത്. എം എൽ എ യുടെ വാഹനം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. മറ്റൊരു കാറിൽ യാത്ര തുടർന്ന എം എം മണി മെഡിക്കൽ കോളേജിലെത്തി പരിക്കേറ്റ ആളിനെ സന്ദർശിച്ചു.അപകടത്തിൽപ്പെട്ട മണിയുടെ കാർ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പരിക്കേറ്റയാളുടെ നില ഗുരുതരമെന്ന് പോലീസ് പറഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →