കണ്ണൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു
ഗുരുതര പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂർ: പയ്യാവൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു. കണ്ണൂർ പയ്യാവൂർ പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്. 16.6.2023.നു ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബാലക‍ൃഷ്ണനെ ഇടിച്ച്തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ ഇയാൾ റോഡിൻ്റെ സൈഡിലേക്കാണ് വീണത്. ഉടൻ നാട്ടുകാർ ചേർന്ന് ബാലക‍ൃഷ്ണനെ പയ്യാവൂരിലെ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുന്നു. ബസ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →