ബുള്ളറ്റ് ഡയറീസ് എന്ന ചിത്ര ത്തിനു ശേഷം ബീത്റീഎം പ്രൊഡക്ഷൻസ് ഈ ചിത്രം നിര്‍മ്മിച്ച് പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന മധുരം മനോഹര മോഹം എന്ന ചിത്രം 16ന് പ്രദര്‍ശനത്തിനൊരുങ്ങുന്നു.
ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അര്‍ഷാ ബൈജു വിജയരാഘവൻ, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, സുനില്‍ സുഗത ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബ റായ സഞ്ജു.എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
മധ്യതിരുവിതാംകൂറിലെ യാഥാസ്ഥിതിക നായര്‍ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.
രചന – മഹേഷ് ഗോപാല്‍, ജയ് വിഷ്ണു, ഗാനങ്ങള്‍ – ഹരി നാരായണൻ,സംഗീതം – ഹിഷാം അബ്ദുള്‍ വഹാബ് , ഛായാഗ്രഹണം- ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ് – അപ്പു ഭട്ടതിരി. മാളവിക. വി.എൻ, കലാസംവിധാനം – ജയൻ ക്രയോണ്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍ എന്നിവർ നിർവ്വഹിക്കുന്നു.

