ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ചുമതലയേറ്റു

വാഷിങ്ടണ്‍: ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ഡേവിഡ് മാല്‍പാസിന്റെ പിന്‍ഗാമിയായാണ് ബംഗ ലോകബാങ്കിന്റെ ചുമതലയേല്‍ക്കുന്നത്.അഞ്ച് വര്‍ഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ബൈഡന്‍ ഭരണകൂടം അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.അഹ്മദാബാദ് ഐ.ഐ.എമ്മിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഇദ്ദേഹം. അതിനു ശേഷം ജനറല്‍ അറ്റ്ലാന്റിക് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1959 നവംബര്‍ 19ന് പുനെയില്‍ ജനിച്ച ബംഗ 2007ലാണ് യു.എസ് പൗരത്വം സ്വീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →