വിജേഷ് പി വിജയൻ സംവിധാനം ചെയ്ത ഒരു ഡ്രാമ ചിത്രമാണ് വിത്തിൻ സെക്കന്‍റ്സ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്.
സുധീര്‍ കരമന, അലൻസിയാര്‍, സെബിൻ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹൻ, മാസ്റ്റര്‍ അര്‍ജുൻ സംഗീത് സരയു മോഹൻ, അനു നായര്‍, വര്‍ഷ ഗീക്ക്വാദ്, സീമ ജി നായര്‍ എന്നിവരും ചിത്രത്തിലുണ്ട്.
ബോള്‍ എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ ഡോ. സംഗീത് ധര്‍മ്മരാജൻ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാമനാണ്. ഡോ.സംഗീത് ധര്‍മ്മരാജനും വിനയൻ പി വിജയനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രഞ്ജിൻ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.എഡിറ്റര്‍ അയൂബ് ഖാൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ജെ പി മണക്കാട്, പ്രോജക്‌ട് ഡിസൈൻ ഡോക്ടര്‍ അഞ്ജു സംഗീത്, കലാനാഥൻ മണ്ണൂര്‍.
മേക്കപ്പ് ബെജു ബാലരാമപുരം, കോസ്റ്റ്യൂം ഡിസൈനര്‍ കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ് ജയപ്രകാശ് അത്താളൂര്‍, പരസ്യ റോസ്മേരി ലില്ലു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടര്‍, ജയരാജ്, അസോസിയേറ്റ് ഡയറക്ടര്‍. ബാബു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാജൻ മണക്കാട്, ഷാജി കൊല്ലം, ലൊക്കേഷൻ കൊല്ലം, പുനലൂര്‍, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല. എ എസ് ദിനേശന്റേതാണ് വാര്‍ത്ത.ചിത്രം ജൂണ്‍ 2ന് പ്രദര്‍ശനത്തിന് എത്തും.