നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ജീവനക്കാർക്കുനേരെ അക്രമം

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. തിരുവനന്തപുരം സ്വദേശി പ്രവീൺ ആണ് ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. ചികിത്സ നൽകുന്നതിനിടെ ഇയാൾ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് സാന്നിധ്യത്തിൽ കൈകാലുകൾ ബന്ധിച്ച ശേഷമാണ് തുടർ ചികിത്സ നൽകിയത്. 2023 മെയ് 11ന് ആണ് സംഭവം.

ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ മുറിവുണങ്ങും മുമ്പേ ഉണ്ടായ സംഭവം ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. നെടുങ്കണ്ടം ടൗണിലും താലൂക്ക് ആശുപത്രി തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ കൈകാലുകൾ ബന്ധിച്ചാണ് ചികിൽസ നൽകിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും കാൽനടയാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ അടിപിടിയിലാണ് പ്രവീണിന് പരുക്കേറ്റത്. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസെത്തി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് പ്രവീണിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പ്രവീൺ ആശുപത്രി വിട്ട ശേഷം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നെടുങ്കണ്ടം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →