ജിദ്ദ : ഇന്ത്യയും സുഡാനും തമ്മിലുള്ള നല്ല ബന്ധം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ കാവേരിക്ക് സൌദി ഗവമെന്റിന്റെ ഭാഗത്ത് നിന്നും നിർലോഭമായ സഹകരണമാണ് ലഭിക്കുന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സഹകരണമെന്നും മന്ത്രി ജിദ്ദയിൽ പറഞ്ഞു.
സുഡാനിലെ ഇന്ത്യൻ എംബസിയിൽ റെജിസ്റ്റര് ചെയ്തവരോ ബന്ധപ്പെടുന്നവരോ ആയി 3400-ഓളം ഇന്ത്യക്കാരുണ്ട്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇവരെ പരമാവധി നേരത്തെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ജിദ്ദയിൽ പറഞ്ഞു. സുഡാനിൽ നിന്നും 7 ബാച്ചുകളിലായി ജിദ്ദയിലെത്തിയ 1257 ഇന്ത്യക്കാരിൽ 606 പേർ ഇന്ത്യയിലെത്തി.
സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് സൗദി ഗവണ്മെന്റ് നിർലോഭമായ സഹകരണമാണ് നൽകുന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സഹകരണമെന്നും മന്ത്രി പറഞ്ഞു. സുഡാനുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. ഇത് നില നിർത്തുന്നതിനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ സഹായിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തിന് മന്ത്രി നന്ദി പറഞ്ഞു. 2 കപ്പലുകളും 5 വിമാനങ്ങളുമാണ് ഇതുവരെ ഇന്ത്യക്കാരെ ജിദ്ദയിൽ എത്തിക്കാൻ സർവീസ് നടത്തിയത്. 575 പേർ കപ്പൽ വഴിയും ബാക്കിയുള്ളവർ വിമാന മാർഗവും ജിദ്ദയിലെത്തി. കലാപം തുടരുന്ന സുഡാനിൽ നിന്നും ആയിരത്തിലധികം ഇന്ത്യക്കാർ ഇതുവരെ ജിദ്ദയിലെത്തി. അറുനൂറിലേറെ പേരെ ഇതുവരെ ജിദ്ദയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഓപറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും നിരവധി ഇന്ത്യക്കാരാണ് 28/04/23 വെള്ളിയാഴ്ച ജിദ്ദയിലെത്തിയത്. 128 യാത്രക്കാരുമായി ഇന്ത്യൻ എയർ ഫോഴ്സിന്റെ സി 130 വിമാനം 27/04/23 വ്യാഴാഴ്ച പുലർച്ചെ ജിദ്ദയിലെത്തി. സുഡാനിൽ നിന്നുള്ള നാലാമത്തെ വിമാനമാണിത്. 297 ഇന്ത്യക്കാരുമായി സുഡാനിൽ നിന്നുള്ള രണ്ടാമത്തെ കപ്പലും 28/04/23 വെള്ളിയാഴ്ച ജിദ്ദയിലെത്തി. രക്ഷാ ദൌത്യത്തിന് നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ സംഘത്തെ സ്വീകരിച്ചു.

