അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

പാലക്കാട് : അട്ടപ്പാടി പുതൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതൂർ എലച്ചിവഴി ആഞ്ചക്കകൊമ്പ് സ്വദേശി കന്തസാമിയാണ് മരിച്ചത്. രാത്രിയിൽ വനമേഖലയിലൂടെ ഊരിലേക്ക് പോകുന്നതിനിടെ മറഞ്ഞു നിൽക്കുകയായിരുന്ന ആന ആക്രമിക്കുകയായിരുന്നു. 2023 ഏപ്രിൽ 17ന് രാത്രിയിലായിരുന്നു സംഭവം.

വനപാലകരെത്തിയാണ് ആനയെ തുരത്തി, കന്തസാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കന്തസാമിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. മൃതദേഹം ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി അഗളി ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →