തിരുവനന്തപുരം: എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ” അങ്ങനെ ഒരു വിക്കറ്റ് കൂടി”. എന്ന് മാത്രമാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിന് താഴെ ആനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളെയും ചിലർ വിമർശിക്കുന്നുണ്ട്. അതേസമയം 2023 ഏപ്രിൽ 6ന് ഉച്ചയോടെ ബി ജെ പി ദേശീയ ആസ്ഥാനത്തെത്തി, കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആന്റണി ബി ജെ പി ആസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവർ അനിലിനെ സ്വീകരിച്ചു.

