പാക്കിസ്ഥാനിൽ സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു

കറാച്ചി : പാക്കിസ്ഥാനിൽ സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് വീണ്ടും മരണം. 2023 മാർച്ച് 31 വെള്ളിയാഴ്ച കറാച്ചിയിലാണ് 11 പേർ മരിച്ചത്. മരിച്ചവരിൽ‌ എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണുള്ളത്. റേഷൻ വിതരണ കേന്ദ്രത്തിനു മുന്നിൽ നിരവധി സ്ത്രീകളും കുട്ടികളും കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിങ് എസ്റ്റേറ്റ് പ്രവിശ്യയിലാണ് സംഭവം.

അപകടവുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സമാന സംഭവത്തിൽ 11 പേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →