അട്ടപ്പാടി മധു കൊലക്കേസ് വിധി ഏപ്രില്‍ 4ന്, പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ മധുവിന്റെ കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന്  കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22നാണ്  മധു  കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം  ആരംഭിച്ചത്. 03 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.

 അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി  മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട  മധുവിന്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകൾ. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →