ജിദ്ദക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു

റിയാദ്: സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപം അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചുകത്തിനശിച്ചു. ഇന്ധനം നിറക്കാൻ പോകുന്നതിനിടെയാണ് ബസിൽ തീ പടർന്നുപിടിച്ചത്. 2023 മാർച്ച് 30 വ്യാഴാഴ്ച ഉച്ചക്ക് 12.30-നാണ് സംഭവം. അലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാർഥികൾക്ക് ഗതാഗത സേവനം നൽകുന്നതിനുള്ള കരാറേറ്റെടുത്ത തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബസാണ് കത്തിനശിച്ചതെന്ന് വകുപ്പ് വക്താവ് മുഹമ്മദ് അൽആഖിൽ പറഞ്ഞു. ബസ് പൂർണമായും കത്തിനശിച്ചു.

ഈ സമയത്ത് ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നില്ല. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല. വിദ്യാർഥികളെ സ്കൂളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തിക്കാൻ ഉടൻ തന്നെ തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബദൽ ബസ് ഏർപ്പെടുത്തിയതായും ലൈത്ത് വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →