സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് പരിക്ക്

ചത്തീസ്​ഗഢ്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് പരിക്കേറ്റു. ചത്തീസ്​ഗഢിലെ കാൻ​ഗർ ജില്ലയിലാണ് മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് അതിർത്തി രക്ഷാ സേനയിലെ (ബിഎസ്‌എഫ്) രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. സൈനിക താവളത്തിന്റെ അടുത്താണ് സംഭവമുണ്ടായത്. റോഡ് സുരക്ഷാ പ്രവർത്തനത്തിലേർപ്പെട്ട രണ്ട് സൈനികർക്കാണ് പരിക്കേറ്റതെന്ന് സീനിയർ ഉദ്യോ​ഗസ്ഥർ പറയുന്നു.

പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ബിജാപൂർ ജില്ലയിൽ 27/03/23 തിങ്കളാഴ്ച ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിനു പിന്നിലും മാവോയിസ്റ്റുകളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. അതേസമയം, അപകടങ്ങളുടെ പശ്ചാത്തലത്തിൽ തിരച്ചിൽ വർധിപ്പിച്ചിട്ടുണ്ട്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →