ദാവൻഗരെ : കർണാടകയിലെ ദാവൻഗരെ ജില്ലയിൽ നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച. 25.03.2023 മാർച്ച് 25 ശനിയാഴ്ചയാണ് സംഭവം. പ്രധാനമന്ത്രി ഹെലിപാഡിൽ നിന്നും ഇറങ്ങിയ ശേഷം തുറന്ന വാഹനത്തിൽ റോഡ്ഷോയിൽ പങ്കെടുക്കുന്നതിനിടെ ഒരാൾ പ്രധാനമന്ത്രിയുടെ കോൺവോയ്‌ക്ക് സമീപത്തേക്ക് ഓടി എത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നീക്കി. മുമ്പ് ഹുബ്ബള്ളിയിൽ നടന്ന റാലിക്കിടയിലും ഒരു കുട്ടി മോദിയുടെ വാഹനവ്യൂഹത്തിന് സമീപത്തേയ്ക്ക്, ഓടി എത്താൻ ശ്രമിച്ചിരുന്നു.