രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യതയാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. അതിനിടയിൽ വിഷയത്തിൽ വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് സൂററ്റിലെ ഒരു ജഡ്ജി വിചാരിക്കേണ്ടി വന്നല്ലോ എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്.
രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായത് പ്രതികാര നടപടിയാണെന്നും ഇതിൽ പ്രതിഷേധിച്ച് സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും കെ പി സി സി നേതൃത്വം അറിയിച്ചു. എ ഐ സി സി ആഹ്വാനപ്രകാരം 26.03.2023ന് തലസ്ഥാന നഗരിയിലും ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.