ബാങ്ക് തട്ടിപ്പ്: മെഹുല്‍ ചോക്‌സിക്ക് എതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 14,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരെ പുറപ്പെടുവിച്ച റെഡ് നോട്ടീസ് ഇന്റര്‍പോള്‍ നീക്കം ചെയ്തു. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ശക്തമായ തിരിച്ചടിയാണ് തീരുമാനം. ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ നിന്ന് ചോക്‌സിയുടെ പേര് നീക്കം ചെയ്യുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്‌സിക്കെതിരെ 2018 ഡിസംബറിലാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

മെഹുല്‍ ചോക്സിയെ ഇന്ത്യയില്‍ നിന്ന് നാടുകടത്താനുള്ള ശ്രമം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയായിരിക്കാന്‍ സാധ്യതയുമുണ്ടെന്ന് കണ്ടെത്തിയാണ് ഇന്റര്‍പോള്‍ നടപടി. റെഡ് നോട്ടീസ് നീക്കം ചെയ്തതോടെ മെഹുല്‍ ചോക്‌സിക്ക് ആന്റിഗ്വയ്ക്കും ബാര്‍ബുഡയ്ക്കും പുറത്തേക്ക് സഞ്ചരിക്കാനാകും. മെഹുല്‍ ചോക്‌സിക്ക് ആന്റിഗ്വ, ബാര്‍ബുഡ എന്നീ രാജ്യങ്ങളില്‍ പൗരത്വമുണ്ട്.
തനിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പുനഃപരിശോധിക്കണെന്ന് ആവശ്യപ്പെട്ട് ചോക്‌സി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോളിന് സമീപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →