കെഎസ്‍യു പ്രവർത്തകരെ കാറിൽ പൂട്ടിയിട്ടതായി പരാതി

തൃശൂ‍ർ : വോട്ട് ചോദിക്കാൻ എത്തിയ കാലിക്കറ്റ് സ‍ർവകലാശാല കെഎസ്‍യു ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ കാറിൽ പൂട്ടിയിട്ടതായി പരാതി. തൃശ്ശൂർ പൊങ്ങണങ്ങാട് എലിംസ് കോളേജിൽ ആണ് സംഭവം. കോളേജിലെ അക്ഷയ് എന്ന യുയുസിയോട് വോട്ടഭർത്ഥിക്കാൻ എത്തിയപ്പോൾ പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകർ കാറിന്റെ താക്കോൽ ഊരി വാങ്ങി അരമണിക്കൂറോളം പൂട്ടിയിട്ടെന്നാണ് ആരോപണം.

വിയ്യൂർ പൊലീസ് എത്തിയാണ് കാറിൽ നിന്ന് കെഎസ്‍യു പ്രവർത്തകരെ പുറത്തിറക്കിയത്. തൃശ്ശൂർ ലോ കോളേജിലെ വിദ്യാർത്ഥിയാണ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ തെരേസ് പി ജിമ്മി. അതേസമയം എലിംസ് കോളേജിലെ യുയുസിയുടെ വോട്ടർ ഐഡി കാർഡ് കെഎസ്‍യു പ്രവർത്തകർ ബലമായി വാങ്ങിയതാണ് പ്രശ്നത്തിന്റെ തുടക്കമെന്നാണ് എസ്എഫ്ഐ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →