അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു . കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം.

പ്രസവസമയത്ത് ഭർത്താവ് മരുതനും അമ്മയുമാണ് ജീപ്പിൽ ഒപ്പമുണ്ടായിരുന്നത്. യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14/03/23 ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു പ്രസവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →