കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം ഊര്‍ജിതം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ വലയിലാകുമെന്നും നടക്കാവ് പോലീസ് അറിയിച്ചു. സിനിമയില്‍ അവസരം നല്‍കാമെന്ന് യുവതിക്ക് വാഗ്ദാനം നല്‍കി നഗരത്തിലെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് യുവതിയെ പ്രതികള്‍ ഫ്‌ലാറ്റിലെത്തിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടു പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.