മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി)യിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ജാതീയവിവേചനമാണെന്ന ആക്ഷേപം നിരാകരിച്ച് അന്വേഷണ സമിതി. ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയായിരുന്ന ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി ദര്‍ശന്‍ സോളങ്കി(18) ജീവനൊടുക്കിയതിനു കാരണം പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കാത്തതാകാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
കഴിഞ്ഞമാസം 12 ന് പൊവായിയിലെ കാമ്പസിലുള്ള ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്നു ചാടിയാണ് ദര്‍ശന്‍ മരിച്ചത്. എസ്.സി. വിഭാഗക്കാരനായതിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നതില്‍ മനംനൊന്താണു ദര്‍ശന്‍ ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 12 അംഗ സമിതിയെ ഐ.ഐ.ടി. അധികൃതര്‍ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിലാണ് പഠനത്തില്‍ പിന്നാക്കം പോയതാകാം ആത്മഹത്യയിലേക്കു നയിച്ചതെന്നു കണ്ടെത്തിയിരിക്കുന്നത്.